Home

Monday, July 30, 2018

സന്തോഷം നിറഞ്ഞ വീടിന് ഫാങ്ഷുയി


ഫാങ്ഷുയിയും വാസ്തുവുമല്ലാം പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന ഘടകങ്ങളാണ്. ഇവ പ്രകാരം കാര്യങ്ങള്‍ ചെയ്താല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന വിശ്വാസവും പ്രശസ്തം.
വീട്ടില്‍ സന്തോഷം നിറയാന്‍ ഫാങ്ഷുയി പറയുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ. ഇവ പ്രകാരം വീട് ക്രമീകരിയ്ക്കാന്‍ നോക്കൂ. വീട്ടില്‍ സന്തോഷം നിറയുമെന്നാണ് പറയുന്നത്.

Tuesday, July 24, 2018

സ്വീകരണ മുറിക്ക്‌ അഴക്‌ നല്‍കാന്‍ ചില ടിപ്‌സ്‌


വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ്‌ സ്വീകരണ മുറി . കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്‌തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള്‍ തിരഞ്ഞെക്കുന്ന മുറി ഇതാണ്‌.


സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക്‌ നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ അലങ്കാരത്തിന്‌ വേണ്ട പ്രാധാന്യം നല്‍കാന്‍ മറന്ന്‌ പോകാറുണ്ട്‌. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ്‌ വ്യത്യസ്‌തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില മികച്ച മാര്‍ഗ്ഗങ്ങളാണ്‌ താഴെ പറയുന്നത്‌.

വീടുകളെ മോടി പിടിപ്പിക്കാനായി ഫാഷന്‍ ഫര്‍ണ്ണിച്ചറുകള്‍


ഇന്ത്യന്‍ വീടുകള്‍ എന്നും സമ്പന്നമായ പാരമ്പര്യത്തിന്റേയും സാംസ്‌കാരിക പ്രൈതൃകത്തിന്റേയും ഒരു പ്രദര്‍ശനമാണ്. ഇന്ത്യയിലെ ഭവനങ്ങളില്‍ ആകര്‍ഷകങ്ങളായ അലങ്കാര ശൈലികള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. പുരാതന കാലത്തെ അതിശയിപ്പിക്കുന്ന രീതികളിലാണ് ആധുനിക പ്രവണതകള്‍. ഇതില്‍ ഏറ്റവും രസകരമെന്നു പറഞ്ഞാല്‍ അവര്‍ക്ക് ഏതെങ്കിലും ആശയവും ശൈലിയും സ്വീകരിക്കുകയും ഇന്ത്യന്‍ പരമ്പരാഗത ടച്ച് ഉപയോഗിച്ച് ഇത് രൂപാന്തരപ്പെടുത്താവുന്നതുമാണ്.

അതായത് സാധാരണ സവിശേഷതകളായ ഊഷ്മള നിറങ്ങള്‍, കട്ടിയുളള മരം, സങ്കീര്‍ണ്ണ പാറ്റേണുകള്‍ എന്നിങ്ങനെ. നിങ്ങളുടെ വീട് മോടി പിടിപ്പിക്കുന്നതിനായി വ്യത്യസ്ഥമായ ഫാന്‍സി ഫര്‍ണ്ണിച്ചര്‍ ഡിസൈനുകള്‍ ഇവിടെയുണ്ട്. ഇത് തികച്ചും സുന്ദരവും ആധുനികവുമാണ്, കൂടാതെ ഇന്ത്യയിലെ വീടുകളില്‍ ഇത് അനുയോജ്യവുമാണ്.

മഴയില്‍ നിന്നും വീടിനെ കാക്കാം ??


മണ്‍സൂണ്‍ മഴ ഒരു ഉത്സവപെയ്ത്താണ്. ആളും ബഹളവും ആരവും ഉണ്ടാകുമ്പോള്‍ ഉത്സവത്തിന് ഉണ്ടാകുന്ന ഒരു പ്രതീതി ഉണ്ടല്ലോ അതുപോലെ തന്നെ ആര്‍ത്തുലച്ച് പെയ്യുന്ന മഴയും ഒരു സുഖമുള്ള അനുഭവമാണ്.

എന്നാല്‍ ഉത്സവം തീര്‍ന്ന് ആളും ആരവവും ഒഴിഞ്ഞാലോ മുഴുവനും വീണ്ടും പഴയപടി ആകാന്‍ നമ്മള്‍ ഇത്തിരി പാടുപെടും. അതുപോലെ തന്നെയാണ് പെയ്യുന്ന രസം മഴയ്ക്ക് പിന്നീട് ഉണ്ടാകില്ല. സന്തോഷത്തിനൊപ്പം ആവലാതിയും കൂടി ബാക്കിപത്രമെന്നോണം കാണും.

വീട്ടിലെ പൂജാ മുറി വീട്ടുകാര്‍ക്ക് ദോഷമോ ?


വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം. ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും. ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും വീട്ടില്‍ പൂജാമുറി ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഇത് പലപ്പോഴും ഗുണത്തേക്കാളെറെ ദോഷമാണ് സമ്മാനിയ്ക്കുക. നമ്മള്‍ വിളക്ക് വെച്ച് നിത്യേന പ്രാര്‍ത്ഥിച്ചാല്‍ പൂജാമുറിയില്‍ ഈശ്വര ചൈതന്യം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിന്റേതായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത് ദോഷത്തിലേക്കാണ് നമ്മെ നയിക്കുക. അതുകൊണ്ട് പൂജാമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.