Tuesday, July 24, 2018

വീടുകളെ മോടി പിടിപ്പിക്കാനായി ഫാഷന്‍ ഫര്‍ണ്ണിച്ചറുകള്‍


ഇന്ത്യന്‍ വീടുകള്‍ എന്നും സമ്പന്നമായ പാരമ്പര്യത്തിന്റേയും സാംസ്‌കാരിക പ്രൈതൃകത്തിന്റേയും ഒരു പ്രദര്‍ശനമാണ്. ഇന്ത്യയിലെ ഭവനങ്ങളില്‍ ആകര്‍ഷകങ്ങളായ അലങ്കാര ശൈലികള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. പുരാതന കാലത്തെ അതിശയിപ്പിക്കുന്ന രീതികളിലാണ് ആധുനിക പ്രവണതകള്‍. ഇതില്‍ ഏറ്റവും രസകരമെന്നു പറഞ്ഞാല്‍ അവര്‍ക്ക് ഏതെങ്കിലും ആശയവും ശൈലിയും സ്വീകരിക്കുകയും ഇന്ത്യന്‍ പരമ്പരാഗത ടച്ച് ഉപയോഗിച്ച് ഇത് രൂപാന്തരപ്പെടുത്താവുന്നതുമാണ്.

അതായത് സാധാരണ സവിശേഷതകളായ ഊഷ്മള നിറങ്ങള്‍, കട്ടിയുളള മരം, സങ്കീര്‍ണ്ണ പാറ്റേണുകള്‍ എന്നിങ്ങനെ. നിങ്ങളുടെ വീട് മോടി പിടിപ്പിക്കുന്നതിനായി വ്യത്യസ്ഥമായ ഫാന്‍സി ഫര്‍ണ്ണിച്ചര്‍ ഡിസൈനുകള്‍ ഇവിടെയുണ്ട്. ഇത് തികച്ചും സുന്ദരവും ആധുനികവുമാണ്, കൂടാതെ ഇന്ത്യയിലെ വീടുകളില്‍ ഇത് അനുയോജ്യവുമാണ്.




ജാപ്പനീസ് ബെഡ്

ഈ ജാപ്പനീസ് രീതിയിലുളള കിടക്ക പരന്നതും താഴ്ന്ന പ്ലാറ്റ്‌ഫോമുമാണ്. ഇത് ആധുനികവും വളരെ ലളിതവുമാണ്. കൂടാതെ കട്ടിയുളള തടിയില്‍ നിര്‍മ്മിച്ച ഈ കിടക്ക ആധുനിക ഇന്ത്യന്‍ കിടപ്പു മുറിയില്‍ അതിശയിപ്പിക്കുന്ന ഒരു അലങ്കാരമാണ്.

കോഫി ടേബിള്‍


കോഫി ടേബിളുകള്‍ക്ക് പ്രത്യേക ആകൃതിയും ശൈലിയുമാണ്. ഇത് മള്‍ട്ടിപര്‍പ്പസിനായി ഉപയോഗിക്കാം അതായത് കോഫി ടേബിള്‍ കം ട്രഷന്‍ ചെസ്റ്റ്. സങ്കീര്‍ണ്ണമായ കൊത്തു പണികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ നിങ്ങളുടെ കിടപ്പു മുറിയിലോ സ്വീകരണ മുറിയിലോ തികച്ചും അനുയോജ്യമാണ്.

ക്ലാസിക്കല്‍ ആക്‌സെന്റ് കസേരകള്‍


ക്ലാസിക്കല്‍ ആക്‌സെന്റ് കസേരകള്‍ കൊത്തു പണികള്‍ നിറഞ്ഞതാണ്. ആഡംബര സ്പര്‍ശം കൂട്ടുന്നതിന് ആകര്‍ഷിക്കുന്ന നിറമുളള കൊത്തു പണികളില്‍ ചെറിയ വളയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ആകാരവടിവുളളതിനാല്‍ ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് ചലിക്കുന്നതു പോലെ തോന്നും. നിങ്ങള്‍ക്ക് പ്രമാണയോഗ്യമായ രീതിയില്‍ തോന്നണമെങ്കില്‍ നിങ്ങളുടെ കിടപ്പു മുറിയിലോ സ്വീകരണ മുറിയിലോ ഇതു വളരെ അനുയോജ്യമായിരിക്കും.

ഓറിയന്റല്‍ പ്ലാറ്റ്‌ഫോം ബെഡ്


ഓറിയന്റല്‍ ശൈലിയില്‍, ഡബിള്‍ പ്ലാറ്റ്‌ഫോം ബെഡ്, തലയിണകളുളള വര്‍ണ്ണാഭമായ പ്രിന്റുകളുളള മേലാപ്പുകള്‍ എന്നിവ ഓറിയന്റല്‍ പ്ലാറ്റ്‌ഫോം ബെഡിനെ വളരെ ആകര്‍ഷകമാക്കി മാറ്റുന്നു. ഫാന്‍സി ഇന്ത്യന്‍ ജീവിത ശൈലിയിലേക്ക് മെഡിറ്ററേനിയന്‍ സീറ്റ്ങ്ങ് സംവിധാനം ഉപയോഗിക്കാം.

കിച്ചന്‍ ഐലന്റുകള്‍



അക്രിലിക് ബാര്‍ സ്തൂപങ്ങള്‍ കൊണ്ടാണ് ഈ റോ ടിമ്പര്‍ കിച്ചണ്‍ ഐലന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വളരെ ശ്രദ്ധേയമായതും പാരമ്പര്യ മിശ്രിതവുമാണ്. ഇന്ത്യന്‍ അടുക്കളയില്‍ ഇത് കാണാന്‍ വളരെ മനോഹരവുമായിരിക്കും.

സംഭരണവുമായ ബെഡ്


ചെറിയ വീടുകളിലും അപ്പാര്‍ട്ട്‌മെന്റിലും സാധനങ്ങള്‍ വയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഈ സംഭരണ ബെഡ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതില്‍ മതിയായ സ്റ്റോറേജുകളുളള കിടക്കയാണ്. ബുക്കുകള്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കായി ഷെല്‍ഫ്, ആക്‌സറീസുകള്‍ വയ്ക്കാനായി പ്രത്യേകം അറകള്‍ എന്നിവ വേര്‍തിരിച്ചിട്ടുണ്ട്.

ലംബമായ അലമാര


നിങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് ഏറ്റവും നേരിടുന്ന പ്രശ്‌നമാണ് സ്റ്റോറേജ്. ഇതു വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. പ്രത്യേകിച്ചും വളരെ കുറഞ്ഞ സ്ഥലമാണെങ്കില്‍. കോംപാക്ട് സ്റ്റോറേജുകള്‍, സീലിംഗ് വാര്‍ഡ്രോബുകള്‍, ഫയലുകള്‍ വയ്ക്കാനുളള അലമാര എന്നിവ ഇന്നത്തെ കാലത്ത് ട്രണ്ടിംഗ് ആണ്. നിങ്ങളുടെ തിരക്കുളള ജീവിത ശൈലിയില്‍ ആധുക രീതിയിലെ ഈ തുറന്ന അലമാര ഏവര്‍ക്കും അനുയോജ്യമാണ്.

Courtesy:BoldSky

No comments:

Post a Comment