Monday, April 18, 2022

സ്റ്റെയർകേസ്

 

ഇനി അൽപ്പനേരം വീട്  നിർമ്മാണത്തിലെ സ്റൈർക്കസിനെ കുറിച്ചുള്ള പുത്തൻ ആശയങ്ങൾ  പങ്കുവയ്ക്കാം .. നിലകൾ പണിതുയർത്തുമ്പോൾ

ഏറെ ആശങ്കകൾ നിറയുന്ന ഒരു മേഖലയാണ് സ്റ്റെയറുകൾ .നല്ല രീതിയിൽ അലങ്കരിച്ച ഡൈനിങ്ങ് , ലിവിങ്ങ് സ്പേയ്സും അതിനോട് ചേർന്ന് അതിമനോഹരമായ ഒരു സ്റ്റെയറും വീടിനുള്ളിലേയ്ക്ക് വരുന്ന ഏതൊരു അതിഥിയുടെയും മനം കുളിർപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.കോമൺ ഏരിയകളിൽ നിന്നെല്ലാം വ്യൂ ലഭിക്കുന്ന രീതിയിൽ സ്റ്റെയറുകൾ നൽകുന്നതാണ് ഉചിതം. ഒരു ഫ്ളോറിൽ നിന്ന് മറ്റൊന്നിലേക്ക് മൂവ് ചെയ്യാനുള്ള സൗകര്യത്തിനൊപ്പം വീട്ടിനുള്ളിലെ മറ്റ് സാമഗ്രികളും  മൂവ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് സ്റ്റെയർ വോളിയം നൽകേണ്ടത്.ഫ്ളോർ ഹൈറ്റിനെ അടിസ്ഥാനമാക്കിയാണ് റൈസറും ട്രെഡും തീരുമാനിക്കേണ്ടത്. സ്റ്റെയർ ഏത് ഷേപ്പിലുള്ളതാണെങ്കിലും ഭംഗിക്കപ്പുറം കംഫർട്ട് ആയി ഉപയോഗിക്കുവാൻ പറ്റുന്നതും ഗുണകരവും  ആയിരിക്കണം.

എല്ലാ അകത്തളത്തിലേക്കും ലയിപ്പിക്കുന്ന തരത്തിൽ തന്നെയാണ് സ്റ്റെയർകേസിൻ്റെയും ഡിസൈൻ കൊണ്ടുവരേണ്ടത്.വീടിൻ്റെ വലുപ്പവും അകത്തളത്തിൻ്റെ സ്ഥലപരിമിതിയ്ക്കും അനുസൃതമായാണ് സ്റ്റെയർ നൽകേണ്ടത്. ഡിസൈൻ കോൺസെപ്റ്റിന് അനുസരിച്ച് സ്ട്രെയ്റ്റ് സ്റ്റെയർ ആയിട്ടും പിരിയൻ ആകൃതിയിലുള്ളതും വൃത്താകൃതിയിലും നൽകാറുണ്ട്. ക്ലോക്ക് ദിശയിൽ പടി കയറി വരുന്ന ശൈലിയിൽ സ്റ്റെയറുകൾ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചെറിയ സ്പേയ്സിൽ എന്തുകൊണ്ടും മികച്ചത് സ്ട്രെയ്റ്റ് സ്റ്റെയർ കേസ് തന്നെയായിരിക്കും. സ്പേയ്സ് പ്ലാനിങ്ങിന് സർക്കുലർ രീതിയിലുള്ള സ്റ്റെയറുകളേക്കാളും ചിലവ് കുറയാനുള്ള സാധ്യതയും സ്ട്രെയ്റ്റ് സ്റ്റെയറുകൾക്ക് തന്നെയാണ്.വീടിൻ്റെ ഡിസൈനിങ്ങ് ശൈലിയ്ക്കനുസരിച്ച് കോൺക്രീറ്റ്, വുഡ്, മെറ്റൽ തുടങ്ങി വ്യത്യസ്ത മെറ്റീരിയലുകൾ കൊണ്ടാണ് ഇന്ന് സ്റ്റെയറുകൾ നിർമ്മിക്കപ്പെടുന്നത്. ഇന്ന് കൂടുതലായും വുഡ് കണ്ടൻ്റ് ആണ്

സ്റ്റെയറുകളിൽ ഉപയോഗിക്കുന്നത്. സ്റ്റെയർ ബേയ്സിന്  കോൺക്രീറ്റിനു പകരം മെറ്റലും കൂടുതൽ ഉപയോഗിച്ചുവരുന്നു. കോൺക്രീറ്റിനേക്കാളും ലൈറ്റ് വെയ്റ്റ് ആയതു കൊണ്ടും ട്രാൻസ്പരൻസിയും ആകർഷണവും കൂടുതലായതുകൊണ്ടും അധികം സ്പേയ്സ് വേണ്ടി വരാത്തതുകൊണ്ടുമൊക്കെയാണ് മെറ്റൽ സ്റ്റെയർ ഇന്ന് കൂടുതൽ സ്വീകാര്യമാകുന്നത്. സ്റ്റെയർ റേസർ പാർട്ടിൽ ഗ്ലാസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഏതു ആംഗിളുകളിൽ നിന്നും തടസ്സങ്ങളൊന്നുമില്ലാതെ വ്യൂ ലഭിക്കുമെന്നതിനൊപ്പം അകത്തളങ്ങളുടെ മാറ്റ് കൂട്ടാനും ഇത്തരം സ്റ്റെയറുകൾക്കാവുന്നു.,മാത്രവുമല്ല ഇത്തരം സ്റ്റെയറിൽ ഉപയോഗിക്കുന്ന മിക്ക മെറ്റീരിയലുകളുംറീയൂസബിൾ ആണ്.കോൺക്രീറ്റിനെ അപേക്ഷിച്ചു ഭാവിയിൽ റെനവേറ്റ് ചെയ്തെടുക്കുവാനും മെറ്റൽ സ്റ്റെയർ തന്നെയാണ് ഉചിതം സ്റ്റെയറിനും ഇൻ്റീരിയർ ശൈലിക്കും അനുസരിച്ചാണ് ഹാൻഡ്റെയ്ൽ ഘടിപ്പിക്കേണ്ടത്. വീട്ടിലെ അംഗങ്ങളുടെ സൗകര്യത്തിന് അനുസരിച്ചാണ് ഹാൻഡ് റെയ്ലിൻ്റെ ഉയരം കണക്കാക്കാറുള്ളത്. സ്റ്റെയറിനോട് അനുബന്ധിച്ചുള്ള ചുമരിൽ അനുയോജ്യമായ പിക്ച്ചറുകൾ, ലൈറ്റുകൾ എന്നിവ നൽകുന്നത് ഭാഗത്തിൻ്റെ അഴക്  വർദ്ധിപ്പിക്കുന്നു. നിലകളുള്ള ഏതൊരു വീടിൻ്റെയും ഭംഗിയെ നിർണ്ണയിക്കുന്നതിൽ സ്റ്റെയറുകൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. സ്ഥലപരിമിതിയെ മറികടക്കുന്ന പുത്തൻ നിർമ്മാണ ശൈലിയാൽ തന്നെ രംഗത്ത് പുത്തൻ ആശയങ്ങൾ ഇടം പിടിക്കുന്നു.ഭവനമെന്ന നിങ്ങളുടെ സ്വപ്നം സങ്കീർണതകൾ തെല്ലുമില്ലാതെ  പണിതുയർത്താനും.. അതിനെ കലാപരമായി  ആകർഷകമാക്കി  നവ്യമായ അനുഭവമാക്കുവാവാനും  ഒരു സുഹൃത്തായി കരം ചേർത്തു പിടിച്ച് ഞങ്ങളുമുണ്ട് കൂടെ....

·         ബിൽഡിംഗ് പ്ലാൻ ,ഡിസൈനിങ്.

·         ബിൽഡിംഗ് കൺസ്ട്രക്ഷൻ

·         സിവിൽ വർക്കുകൾ

·         കൺസൾട്ടെഷൻ

·         ഇന്റീരിയർ വർക്കുകൾ

·         പ്രൊജക്റ്റ് മാനേജ്മെന്റ്

·         ലാൻഡ്സ്കേപ്പിങ്

നിങ്ങൾ വിദേശത്തോ സ്വദേശത്തോ എവിടെ ആയിരുന്നാലും ഞങ്ങളുടെ സേവനം online ആയി ലഭ്യമാണ്..

WhatsApp: wa.me/918086600066

EVENS Construction (P) LTD.