വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ
പരിശുദ്ധമായിരിക്കണം. ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ
ഫോട്ടോകളും ബിംബങ്ങളും. ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍
കഴിയാത്തവര്‍ ഒരിക്കലും വീട്ടില്‍ പൂജാമുറി ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
ഇത് പലപ്പോഴും ഗുണത്തേക്കാളെറെ ദോഷമാണ്
സമ്മാനിയ്ക്കുക. നമ്മള്‍ വിളക്ക് വെച്ച് നിത്യേന പ്രാര്‍ത്ഥിച്ചാല്‍ പൂജാമുറിയില്‍
ഈശ്വര ചൈതന്യം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍
വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗുണത്തിനെന്നു കരുതി
നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിന്റേതായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത്
ദോഷത്തിലേക്കാണ് നമ്മെ നയിക്കുക. അതുകൊണ്ട് പൂജാമുറി ഒരുക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.