Wednesday, May 4, 2022

ഭവന നിർമ്മാണത്തിൽ ഫ്ലോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?


 അതിമനോഹരമായി പെയിൻ്റ് ചെയ്ത ചുമരുകളും, ഭംഗിയുള്ള ഇൻ്റീരിയറും മാത്രമായാൽ വീടു പൂർത്തിയായില്ലല്ലോ. മണ്ണും , ചാണകവും , തുടങ്ങി സിമിൻ്റിലേക്കും റെഡോക്സൈഡിലേക്കും മാറി ഇന്ന് മാർബിൾ , ടൈലുകൾ , ഗ്രാനൈറ്റ് , മരം , എന്നിവയെല്ലാമാണ് തറ കീഴടക്കുന്നത്. എളുപ്പത്തിൽ വ്യത്തിയാക്കൽ കഴിഞ്ഞാൽ ഏവർക്കും സന്തോഷം . പെട്ടന്നു പോറലുകൾ വീഴരുത്, കറപിടിക്കരുത് , തെന്നി വീഴരുത് , തുടങ്ങി നിബന്ധനകൾ ഏറെയുണ്ട്. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനനുസരിച്ചും സൗകര്യത്തിനനുസരിച്ചും വേണം തറ പാകാനുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുവാൻതറ ഒരിക്കലേ പണിയൂ , മാറ്റിപ്പണിയാം എന്ന് കരുതിയാൽ അത്ര എളുപ്പമുള്ള കാര്യവുമല്ല എന്നതും ഓർക്കുക.

ഗ്രാനൈറ്റ്

എന്നും നമുക്കിടയിൽ  പ്രിയമുള്ള ഒരു ഉൽപ്പന്നമാണ് ഗ്രാനൈറ്റ് . പെട്ടന്ന് തെന്നി വീഴാൻ ഏറ്റവും സാധ്യത കുറവുള്ള ഒന്നാണിത്. ഏകദേശം 45 ഷെയ്ഡുകളിൽ വരുന്ന ഗ്രാനൈറ്റിൻ്റെ വില നിറങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ബ്ലാക്ക്, ടാൻ ബ്രൗൺ , ചുവപ്പ് നിറങ്ങൾക്ക് ഏറെ പ്രിയമുണ്ട്. ഈടു നിൽക്കുന്നു എന്നതാണ് ഗുണകരം . പാടുകൾ വീഴുന്നില്ല എന്നതും ശ്രദ്ധേയമാണ്. ടൈലുകളായും , 10 MM കനമുള്ള സ്ലാബുകളായും ഇത് വിപണിയിൽ ലഭ്യമാണ്. കട്ടി കൂടുന്നതാണ് ഗുണത്തിന് നല്ലത്.

മാർബിൾ

ഇന്ത്യൻ മാർബിളിനായിരുന്നു മുൻപ് എറെ പ്രിയം .എന്നാലിപ്പോൾ ഇറ്റാലിയൻ മാർബിൾ വിപണിയിൽ തിളങ്ങുന്നുണ്ട് . നല്ലതുപോലെ പോളിഷ് ചെയ്ത് തിളക്കത്തോടെ വരുന്ന ഇറ്റാലിയൻ മാർബിൾ ഏറെ ആകർഷകം തന്നെ . വിവിധ നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാണ്. പോളിഷ് ഇല്ലാത്തതും ലഭ്യമാണ്. വളരെ മിനുസമുള്ള ഇവയിൽ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മാർബിളിൽ പോറൽ വീണാലും അവ പോളിഷ് ചെയ്ത് ശരിയാക്കി എടുക്കാവുന്നതും ആണ് . പോളിഷ് ചെയ്യാത്തവയാണ് അടുത്ത ഗണം . അപകടം കുറയുന്നു എന്നതും, പോറലുകൾ വീണാലും അവ പെട്ടന്നു ശ്രദ്ധയിൽ പെടുന്നുമില്ല എന്നതും ഇതിൻ്റെ  മറ്റ് ഗുണങ്ങളാണ്.

ടൈലുകൾ

സിറാമിക് , വിട്രിഫൈഡ് , റെക്ടിഫൈഡ് എന്നിങ്ങനെ ടൈലുകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. സാധാരാണ ടൈലുകളിൽ നിന്നും മാറി ഡിജിറ്റൽ ടൈലുകൾ വിപണി കീഴടക്കുന്ന കാഴ്ച്ചയാണ് ഇന്നുള്ളത്. ടൈലുകളുടെ വലുപ്പം കൂടുന്നതനുസരിച്ച് ലേയിഗ് കോസ്റ്റ് വർദ്ധിക്കും . നാലടി വലുപ്പമുള്ള ടൈലുകൾ പാകുന്നത് ഏറെ ഭംഗി തന്നെയാണ്. കളിമൺ ടൈലുകളിൽ സിറാമിക് കോട്ടിംഗ് വരുന്നവയാണ് സിറാമിക് ടൈലുകൾ . സിറാമിക് ടൈലുകളേക്കാൾ ശക്തമാണ് റെക്ടിഫൈഡ് ടൈലുകൾ .അകലം കൂടുതൽ വരുന്നതിനാൽ ഭംഗിയും ഏറെയാണ്. മനുഷ്യനിർമ്മിതമായ ടൈലുകളിൽ ഏറ്റവും ശക്തിയേറിയത് വിട്രിഫൈഡ് ടൈലുകൾക്കാണ്. ആകർഷകങ്ങളായ നിറത്തിൽ ഇവ വിപണിയിൽ ലഭ്യം .

മരം

മരം കൊണ്ടുള്ള ഫ്ലോറിങ്ങിന് ഏറെ പ്രിയം കൂടി വരുന്നുണ്ട്. കേരളത്തിലെ  കാലാവസ്ഥക്ക് അനുസരിച്ചുള്ളവയും വിപണിയിൽ ഇന്നു ലഭ്യമാണ്. ചെലവ് അൽപ്പം കടുതലാണ് എന്നതാണ് ഇതിൻ്റെ മറുവശം .

വിനൈൽ

എളുപ്പം കൈകാര്യം ചെയ്യാൻ പറ്റുന്ന ഫ്ലോറിങ്ങാണ് ഇത്. കേടുപാടുകൾ പെട്ടന്നു തന്നെ മാറ്റി പുതുക്കിപ്പണിയാം എന്നതാണ് ഇതിൻ്റെ മുഖ്യം ഗുണം .

ഗ്ലാസ്

ഗ്ലാസ് ഫ്ലോറിങ്ങിന് ഇന്ന് പ്രിയം ഏറുന്നുണ്ട്. സൂഷ്മതക്ക് വലിയ സ്ഥാനമുള്ള നിർമ്മാണ രീതിയാണ് ഇതിനുള്ളത് . ബേസ് തയ്യാറാക്കി ഇത് ചെയ്തെടുത്താൽ അതീവഭംഗിയാണ്.

നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതും  പെട്ടന്നു നശിച്ചുപോകാത്തതുമായ രീതിയിൽ ഫ്ലോറിങ്ങ് ചെയ്തെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ബാത്ത് റൂമുകളിൽ പെട്ടന്ന് വെള്ളം വലിഞ്ഞു പോകാൻ കഴിയുന്ന രീതിയിലാവണം ഇവയെ പാകുവാൻ . ഗുണമേൻമക്കും പ്രായോഗികതയ്ക്കും പ്രാധാന്യം നൽകുക. അവസാനമായി  സ്വന്തം ബഡ്ജറ്റാണ് ഇവയെ എല്ലാം തീരുമാനിക്കേണ്ടത്. നല്ലൊരു വീട്  എന്ന നിങ്ങളുടെ സ്വപ്നം സങ്കീർണതകൾ തെല്ലുമില്ലാതെ  പണിതുയർത്താനും.. അതിനെ കലാപരമായി  ആകർഷകമാക്കി  നവ്യമായ അനുഭവമാക്കുവാവാനും  ഒരു സുഹൃത്തായി കരം ചേർത്തു പിടിച്ച് ഞങ്ങളുമുണ്ട് നിങ്ങളോടു കൂടെ....

#ബിൽഡിംഗ് പ്ലാൻ #ഡിസൈനിങ്.

#ബിൽഡിംഗ് കൺസ്ട്രക്ഷൻ

#സിവിൽ വർക്കുകൾ

#കൺസൾട്ടെഷൻ

#ഇന്റീരിയർ വർക്കുകൾ

#പ്രൊജക്റ്റ് മാനേജ്മെന്റ്

#ലാൻഡ്സ്കേപ്പിങ്

നിങ്ങൾ വിദേശത്തോ സ്വദേശത്തോ എവിടെ ആയിരുന്നാലും ഞങ്ങളുടെ സേവനം online ആയി ലഭ്യമാണ്..

WhatsApp: wa.me/918086600066

EVENS Construction (P) LTD.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "Awesome article! I understood how important it is to be consistent online. That's how we get better! I'll let my friends know about this!
    Experience the thrill of watching HD full movies for free online at 123Movies World, www.123moviesworld.com! Explore platforms offering an extensive library of films for your viewing pleasure."

    ReplyDelete