Friday, February 18, 2022

എന്താണ് Interior designing?

 


ചിത്രകാരൻ്റെ ചിത്രങ്ങൾ എറെ ഭംഗിയുള്ളതാകുന്നത് അവയിൽ വർണ്ണങ്ങൾ നിറയുമ്പോഴാണ്.. പൂന്തോട്ടം ഏറെ അഴകുള്ളതാകുന്നത്  അവയിൽ പൂക്കൾ നിറയുമ്പോഴാണ്  .  അതുപോലെ തന്നെയാണ് അകത്തളങ്ങൾ ആകര്ഷകമാകുമ്പോളാണ്  ഒരോ ഭവനത്തിലും ഹൃദ്യമായ അഴകു നിറയുന്നത് ..

എന്താണ് Interior designing?

ഉത്തരം അൽപ്പം വിശാലമാണ്. നമ്മുടെ ഭവനങ്ങളുടെ നിർമ്മിതിയെ കമനീയമായ അഴകുള്ളതാക്കുക എന്നതു തന്നെ. പക്ഷെ അഴകു നിറയ്ക്കുക എന്നത് എന്തെങ്കിലും കളറുകൾ ചുമരുകളിൽ നിറച്ച് രക്ഷപെടുക എന്നതല്ല. ഏതൊരാളുടേയും ഹൃദയം നിറയ്ക്കുമാറ് ഹൃദ്യമായ അനുഭവമാക്കുക എന്നതു തന്നെ ... ഭവനത്തിൽ വസിക്കുന്നവരുടേയും അതിഥികളുടെയും   ..

കണ്ണിനു കുളിർമ്മ നൽകുന്ന വർണ്ണങ്ങളും കാഴ്ച്ചകളും നിറയുന്ന അകത്തളങ്ങളും .., ഉൾത്താരകളും, കിടപ്പുമുറികളും എത്ര കലുഷിതമായ മനസിനേയും കാഴ്ച്ചയുടെ അനുഭവം  ശാന്തമാക്കുന്നു.  പകലിൻ്റെ വെളിച്ചത്തെ വിന്യസിച്ച് ആകർഷകമാക്കുന്നു. രാത്രിയുടെ ശാന്തതയെ അനുഭവമാക്കുന്നു. ഇത് ഒരു സുന്ദരമായ കലയാണ്. കലയുടെ ആകെ തുകയാണ് ഒരു വീടിൻ്റെ അഴക്. അനുഭവത്തിലേക്ക് ഒരോ ഭവന നിർമ്മിതിയേയും എത്തിക്കുന്ന ശാസ്ത്രീയമായ നിർമ്മാണമാണ് Interior designing.

 ഇതിന് ഏറെ പണം ആവശ്യമുണ്ടോ ?

എറെ പണം മുടക്കുബോൾ ഏറെ ഭംഗിയുണ്ടാകും എന്ന രീതിയില്ല .. നമ്മുടെ പണം കൂടുതൽ കാര്യക്ഷമമായി  എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം . വർണ്ണങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന ചിത്രകാരൻ്റെ ചിത്രത്തെ  ഭംഗിയാകുന്നത് വർണ്ണത്തിൻ്റെ വിപണിവിലയല്ല.; മറിച്ച് ചിത്രകാരൻ്റെ ഭാവനയും ചിത്രകാരൻ്റെ കലയുടെ വൈഭവവും ആണ്. ഇതു പോലെ തന്നെയാണ് interior design ചെയ്യുന്ന കാര്യത്തിലും .. ഭവനത്തിൻ്റെ നിർമ്മാണത്തിൻ്റെ ആദ്യഘട്ടം മുതൽ കാഴ്ച്ചപ്പാട് പുലർത്തി നിർമ്മിക്കുന്ന ഭവനങ്ങളാണ് ആരെയും അതിശയിപ്പിക്കുന്ന ചാരുതയോടെ കമനീയമാകുന്നത് .

ഏത് വർണ്ണം ചുവരുകളിൽ നിറയണം ? പ്രകാശത്തിൻ്റെ വിന്യാസം എപ്രകാരം ക്രമീകരിക്കണം ? ഉൾകാഴ്ച്ചകളുടെ ക്രമീകരണം, പൂക്കളും പച്ചപ്പുകളും നിറയുന്ന വാതായനങ്ങൾ .. ഇവയെല്ലാം ഭവനത്തിൽ  നിറയുമ്പോൾ അത് ഹൃദയത്തെ തലോടുന്ന അനുഭവമാകുന്നു.  ഇതാണ് ഒരോ ഭവനത്തേയും ഏറെ  ആകർഷകമാക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ഗുണമേൻമയും നിർമ്മാണത്തിൻ്റെ കലാവൈഭവവും ഒത്തുചേരുബോൾ ഇതിനായി  നാം മുടക്കുന്ന പണം ഉപകാരപ്രദമാകുന്നു. അതിനാൽ തന്നെ മുടക്കുന്ന തുക വലുതോ ചെറുതോ എന്നതല്ല അത് എപ്രകാരം കാര്യക്ഷമമായി  ഉപയോഗിക്കപ്പെടുന്നു എന്നതിലാണ് കാര്യം .

ഭവനനിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും കലയോടെ നിർമ്മാണത്തെ സമീപിക്കുമ്പോൾ അത് അതിശയകരമായ നിർമ്മിതികളാകുന്നു. അതിൽ വസിക്കുന്നവരുടെ ജീവിതത്തിൻ്റെ ചിന്താഗതികളെ തന്നെ നവീകരിക്കുന്നു. കണ്ണിനു കുളിർമ്മ നൽകുന്നു. , വേഗതകൾക്ക് താളം നൽകുന്നു. പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നു. ചിന്തകൾക്ക് നൈർമല്യം നൽകുന്നു. അതു കൊണ്ട് തന്നെ interior designing എന്നത് ചെറിയൊരു കാര്യമല്ല. ഒരു ഭവനത്തിൻ്റെ സ്പന്ദനമാണ്. ഒരു ഭവനത്തിൻ്റെ അനുഭവമാണ്. ഇത്തരം അനുഭവങ്ങളാണ് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നത്. ഞങ്ങളുടെ  നിർമ്മിതികളിൽ ഞങ്ങൾ പുലർത്തുന്ന കലാവൈഭവമാണ് മറ്റുള്ളവരിൽ നിന്നും ഞങ്ങളെ വ്യത്യസ്തരാകുന്നത്  . ഭവനം എന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാനും.. അവയെ സുന്ദരമായി  പണിതുയർത്താനും ഒരു സുഹൃത്തായി കരം ചേർത്തു പിടിച്ച് ഞങ്ങളുമുണ്ട് കൂടെ....

ബിൽഡിംഗ് പ്ലാൻ ഡിസൈനിങ്.

ബിൽഡിംഗ് കൺസ്ട്രക്ഷൻ

സിവിൽ വർക്കുകൾ

കൺസൾട്ടെഷൻ

ഇന്റീരിയർ വർക്കുകൾ

പ്രൊജക്റ്റ് മാനേജ്മെന്റ്

ലാൻഡ്സ്കേപ്പിങ്

നിങ്ങൾ വിദേശത്തോ സ്വദേശത്തോ എവിടെ ആയിരുന്നാലും ഞങ്ങളുടെ സേവനം online ആയി ലഭ്യമാണ്..

WhatsApp: wa.me/918086600066

EVENS Construction (P) LTD.                                       

1 comment:

  1. The introduction of CNC techniques has had a significant impact on the design of machine tools. The elevated cost of machine tools requires higher utilisation; for instance, instead Christmas Sweaters of a handbook machine operating for a single shift, a CNC machine additionally be} required to run regularly for an extended interval. The penalty for that is that the machine should be designed to withstand the additional put on and tear.

    ReplyDelete